ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്. ലിഫ്റ്റിനടുത്തുനിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയതാണെന്നാണ് സൂചന. മകനെ കാണാതായതോടെ മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേപ്പാള്‍ സ്വദേശികളായ ശ്യാം ബഹദൂറും കുടുംബവും ഏഴുമാസം മുമ്പാണ് ഹൈദരാബാദില്‍ എത്തിയത്. അപ്പാർട്ട്മെന്‍റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.
ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

