Site icon Janayugom Online

നാല് മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് എറിഞ്ഞുകൊന്നു

മൂന്നുനില കെട്ടിടത്തില്‍ നിന്ന് നാല് മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ദുങ്ക ഗ്രാമത്തിലാണ് സംഭവം. യുപി സ്വദേശി നിര്‍ദേഷ് ഉപാധ്യായയുടെ നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങന്‍മാര്‍ എറിഞ്ഞുകൊന്നത്. ഉപാധ്യായയും ഭാര്യയും കുഞ്ഞുമായി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുകായയിരുന്നു. ഇതിനിടെ കുരങ്ങന്‍മാരുടെ ഒരു കൂട്ടം ഇവിടെയെത്തി. കുരങ്ങന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടം ഇവരെ വളഞ്ഞു. ഇതോടെ ടെറസില്‍ നിന്ന് കോണി വഴി ഇറങ്ങാന്‍ തുടങ്ങിയ ദമ്പതികളുടെ കയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീണു.

ഉപാധ്യായ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുരങ്ങന്‍ കുഞ്ഞിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തും.

മുന്‍പ് കുരങ്ങന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികാരമായി 250ഓളം നായ്ക്കുട്ടികളെ കുരങ്ങന്‍മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. നായ്ക്കുട്ടികളെ പിടികൂടിയ ശേഷം ഉയര്‍ന്ന കെട്ടിടത്തിന്റെയും മരത്തിന്റെയും മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയധികം നായകുട്ടികളെ കൊന്നത്.

കുരങ്ങന്‍ കുഞ്ഞിനെ നായ്ക്കള്‍ചേര്‍ന്ന് കടിച്ചുകീറി കൊന്നതാണ് പ്രതികാരത്തിന് കാരണം. മജല്‍ഗാവ്, ലാവല്‍ ഗ്രാമങ്ങളിലാണ് കുരങ്ങന്‍മാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേര്‍ക്കാണ് കുരങ്ങന്‍മാരുടെ ആക്രമണമെന്നും പ്രദേശവാസികള്‍ പറയുന്നു. നായ്കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്റെ ചിത്രവും പുറത്തുവന്നിരുന്നു. നായ്ക്കളെ രക്ഷപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ അവര്‍ക്കും കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish sum­ma­ry; A four month old baby was killed by a monkey

You may also like this video;

Exit mobile version