Site icon Janayugom Online

കോട്ടയത്ത് കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴി

കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവ. എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: A four-year-old boy died after being hit by a car
You may also like this video

Exit mobile version