Site iconSite icon Janayugom Online

വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷമാണ് കുട്ടിയെ തട്ടിയെടുത്തത്. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത കാറിൽ നിന്ന് ഹെൽമെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ കൊണ്ടുപോയത്. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് അറിയിച്ചു.

Exit mobile version