ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. കണ്ണൂർ സ്വദേശി ദ്യുവിത്തിനാണ് തെരുവുനായുടെ കടിയേറ്റത്. കുട്ടിയുടെ അച്ഛനാണ് ആക്രമണം കണ്ടെത്തി രക്ഷപ്പെടുത്തിയത്. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വച്ചാണ് സംഭവം.
കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരനെ മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അച്ഛന്‍ തെരുവുനായ്ക്കളെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
English Summary;A four-year-old boy was attacked by stray dogs while visiting a temple in Guruvayur
You may also like this video