വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മുതുകുളം വടക്ക് നമ്പാട്ടു വീട്ടിൽ അനിൽകുമാറിന്റെയും ദീപയുടെയും മകൻ ധ്രുവിനാണ് കടിയേറ്റത്. മുത്തശ്ശിയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ വീടിന് പിന്നിൽ നിന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. ധ്രുവിന്റെ കരച്ചിൽകേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് നായയെ ഓടിച്ച് കുട്ടിയെ രക്ഷിച്ചത്. ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റ ധ്രുവിനെ മുതുകുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
മുതുകുളത്ത് നാലുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

