Site iconSite icon Janayugom Online

പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവിന് ജീവിതാവസാനം വരെ തടവ് വിധിച്ച് കോടതി

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. പാങ്ങോട് സ്വദേശി എസ് കണ്ണനെയാണ്(33) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് ടി ഡി ബൈജു ശിക്ഷിച്ചത്. സഹോദരിയുടെ വീട്ടിൽ അവധി ദിവസങ്ങളിൽ വന്ന് താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പലപ്പോഴായി പീഡിപ്പിച്ചത്. 2017 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു പീഡനം.

ഇൻഡ്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം മൂന്ന് ജീവപര്യന്തം തടവും 90,000 പിഴ തുക ഒടുക്കണം. പിഴത്തുക ഇരക്ക് നൽകാനും വിധിയിൽ പറഞ്ഞു. കൂടാതെ അതിജീവിക്ക് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

Exit mobile version