Site icon Janayugom Online

വനിതാ ജഡ്ജിമാരുടെ ഫുൾ ബെഞ്ച് സിറ്റിങ് നടത്തി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിമെന്‍സ് ഒൺലി ബെഞ്ചുമായി കേരള ഹൈക്കോടതി. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിങ് നടത്തുന്നത്. ജസ്റ്റിസുമാരായ അനു ശിവരാമൻ, വി ഷേർസി, എം ആർ അനിത എന്നിവരാണ് വിമെന്‍സ് ഒൺലി ഫുൾ ബെഞ്ചിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് വിമെന്‍സ് ഒൺലി ഫുൾ ബെഞ്ച് പരിഗണിച്ചത്.

നേരത്തെ ഹർജി പരിഗണിച്ച ഫുൾ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി ഷേർസിയെ പുതുതായി ഉൾപ്പെടുത്തിയത്.

Eng­lish Sum­ma­ry: A full bench of women judges convened

You may like this video also

Exit mobile version