Site iconSite icon Janayugom Online

പൂ​ർ​ണ ഗ​ർ​ഭി​ണിയായ മ​ല​മാ​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന നടത്തി; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വിട്ടു

കൊ​ന്ന​ക്കാ​ട് മ​ഞ്ചു​ചാ​ലി​ൽ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ മ​ല​മാ​ൻ പൂ​ർ​ണ ഗ​ർ​ഭി​ണി​. മൂ​ന്നാം പ്ര​തി കാ​വേ​രി കു​ഞ്ഞി​രാ​മ​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മാ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ മ​ല​മാ​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കുകയായിരുന്നു എന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും തെ​ളി​വു​ക​ൾ പു​റ​ത്ത് വ​രാ​തി​രി​ക്കാ​ൻ ക​ക്കൂ​സ് കു​ഴി​യി​ൽ ഉപേക്ഷിച്ചു. 

കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ രാ​ഹു​ലി​ന്റെ​യും ഭീ​മ​ന​ടി സെ​ക്ഷ​ൻ സ്റ്റാ​ഫി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ നി​ര​വ​ധി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും കൊ​ന്ന​ക്കാ​ട് കേ​ന്ദ്ര​മാ​യി മാ​ഫി​യ സം​ഘം വ​ന്യ​മൃ​ഗ ഇ​റ​ച്ചി വി​ൽ​പ​ന​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ അറിയിച്ചു.

Exit mobile version