Site iconSite icon Janayugom Online

ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിച്ചു: ഒരു മരണം, 14 പേർക്ക് പരിക്ക്

ന്യൂയോർക്ക് നഗരത്തിലെ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തം. ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. ബ്രോങ്ക്സിലെ 17 നില കെട്ടിടത്തിൽ ശനി പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 15, 16 നിലകളിൽ നിന്ന് വാതകത്തിന്റെ ദുർഗന്ധം വമിച്ചതായി ലഭിച്ച റിപ്പോർട്ടുകൾ അഗ്നിശമന സേനാംഗങ്ങൾ അന്വേഷിച്ചുവരികയാണെന്ന് വകുപ്പ് മേധാവി ജോൺ എസ്പോസിറ്റോ പറഞ്ഞു. ഒരു ഡസനോളം അപ്പാർട്ടുമെന്റുകൾക്ക് കാര്യമായ നാശനഷ്ടങ്ങളും 16, 17 നിലകളിലെ 10 അപ്പാർട്ടുമെന്റുകളിൽ തീപിടിത്തവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

അതേസമയം മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചികിത്സയിലുള്ള 6 പേർക്ക് ഗുരുതരമായ പരിക്കുകളും എട്ട് പേർക്ക് നിസാര പരിക്കുകളുമാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടേതായിരുന്ന കെട്ടിടം 2024 മുതൽ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലാണെന്നും സ്ഫോടനത്തിന്റെ യഥാർഥ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയതായും 148 അപ്പാർട്ടുമെന്റുകളും ഒഴിപ്പിച്ചതായും മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. കെട്ടിടത്തിലെ താമസക്കാർക്കായി അടുത്തുള്ള സ്കൂളിൽ താൽക്കാലിക കേന്ദ്രം സ്ഥാപിച്ചു.

Exit mobile version