ഒഡീഷയിൽ മൂന്നംഗസംഘം പെട്രോളൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. 75 ശതമാനം പൊള്ളലേറ്റ കുട്ടി 14 ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 19നായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ഇവരെ തിരിച്ചറിയാനായിട്ടില്ല. ഒഡീഷയില്‍ സംഭവം വന്‍ വിവാദമാകുകയും ചെയ്തിരുന്നു.
ഒഡീഷയിൽ മൂന്നംഗസംഘം പെട്രോളൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി മ രിച്ചു

