Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ ആടിനെ പുലി കടിച്ചു കൊന്നു

കോന്നി അതുമ്പുംകുളത്ത് പുലിയുടെ ആക്രമണം. അനില്‍കുമാറിന്റെ ആടിനെയാണ് പുലി കടിച്ചുകൊന്നത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കെട്ടിയിട്ടിരുന്ന ആടിനെയാണ് പുലി കടിച്ചുകൊന്നത്. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചു.
പ്രദേശത്തെ റബര്‍ തോട്ടങ്ങള്‍ എല്ലാം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. വന്യമൃഗങ്ങള്‍ക്ക് എളുപ്പം ഒളിഞ്ഞിരിക്കാന്‍ കഴിയുന്നത് കൊണ്ട് വേഗത്തില്‍ ഇവയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.

Eng­lish Summary;A goat was bit­ten and killed by a tiger in Pathanamthitta
You may also like this video

Exit mobile version