Site iconSite icon Janayugom Online

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കാര്‍ തടഞ്ഞ് വെട്ടികൊന്നു; രാഷ്ട്രീയ പകപോക്കലാകാമെന്ന നിഗമനത്തില്‍ പൊലീസ്

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂര്‍ ആണ് കൊല്ലപ്പെട്ടത്. മൂന്നുവര്‍ഷം മുന്‍പ് അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലിയെ കൊല്ലപ്പെട്ടുത്തിയത്.

ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം അഞ്ജലിയുടെ കാര്‍ തടയുകയും കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത അഞ്ജലിയുടെ മുഖത്തും കൈകളിലും ഉള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അഞ്ജലി ഷഹാബാദ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ രണ്ടുവര്‍ഷം മുന്‍പാണ് ഇവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ നാലംഗസംഘത്തിന് പിന്നില്‍ നിരവധി പേരുടെ ഗൂഢാചോലനകളുണ്ടെന്നും ഇത് രാഷ്ട്രീയ പകപോക്കലാകാമെന്നും പൊലീസ് പറഞ്ഞു. 

Exit mobile version