പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് മടങ്ങുന്നവരെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളത്. ബഹറിൻ നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2k23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്ത സംസാരിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
ബഹറിൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതം പറഞ്ഞു കോഡിനേഷൻ സെക്രട്ടറിയും ലോകസഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബഹറിനിൽ അറിയപ്പെടുന്ന വനിത സോഷ്യൽ വർക്കറും പ്രൊഫസറുമായ ഡോക്ടർ ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരാന ബീച്ച് റിസോർട്ട് ഗാർഡനിൽ നടന്ന പരിപാടിയിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിന് നവ കേരള എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. വനിത ജോയിൻ കൺവീനർ ജിഷ ശ്രീജിത്ത് നന്ദി പറഞ്ഞു.
English Summary: A government that cares about expatriates: Minister Chinchu Rani
You may also like this video