Site iconSite icon Janayugom Online

കുക്കി മേഖലയ്ക്കായി ഭരണതസ്തികകള്‍ അനുവദിക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെട്ടസംഘം നിവേദനം നല്‍കി

മണിപ്പൂരിലെ കുക്കി മേഖലയ്ക്കായി ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ പ്രത്യേക ഭരണതസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഘത്തിലെ എംഎല്‍എമാര്‍ രംഗത്ത്. 

ബിജെപി എംഎല്‍എമാരടക്കമുള്ള സംഘം ഈ ആവശ്യവുായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നിവേദനം സമര്‍പ്പിച്ചു. കുക്കികള്‍ക്കായി പ്രത്യേക ഭരണമേഖല അനുവദിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി എത്തിയത് . മെയ്‌ത്തീകൾ കൂടുതലുള്ള ഇംഫാൽ താഴ്‌വര കുക്കികൾക്ക്‌ മരണത്തിന്റെയും വിനാശത്തിന്റെയും പ്രദേശമായി മാറിയ സാഹചര്യത്തിലാണ്‌ പ്രത്യേക ഭരണതസ്‌തികകൾ ആവശ്യപ്പെടുന്നതെന്ന്‌ നിവേദനത്തിൽ പറഞ്ഞു.

കുക്കികൾ കൂടുതലായുള്ള അഞ്ചു ജില്ലയ്‌ക്കായാണ്‌ പ്രത്യേക ഭരണതസ്‌തികകൾ ആവശ്യപ്പെട്ടത്‌. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതാവശ്യമാണെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരടക്കം കുക്കികളായ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ നിലവിൽ ഇംഫാൽ താഴ്‌വരയിൽ കൃത്യനിർവഹണം ചെയ്യാനാകാത്ത സാഹചര്യമാണ്‌. ഇവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായി ചീഫ്‌സെക്രട്ടറി, ഡിജിപി തസ്‌തികകളോ തുല്യമായ തസ്‌തികകളോ എത്രയും വേഗം അനുവദിക്കണം.

Eng­lish Summary:

A group com­pris­ing BJP MLAs sub­mit­ted a peti­tion to allot admin­is­tra­tive posts for the cook­ie sector

You may also like this video:

Exit mobile version