Site icon Janayugom Online

പ്രശാന്ത്കിഷോറിന്‍റെ വരവില്‍ സംശയവുമായി ഒരുപറ്റം നേതാക്കള്‍

prasanth kishore

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന വാര്‍ത്ത പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. ജി23 നേതാക്കള്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടമായിരിക്കുന്നു.രാഹുല്‍ഗാന്ധിക്ക് ഒപ്പമുള്ള ചലര്‍ക്കും പ്രശാന്തിന്‍റെ വരവിനോട് താല്‍പര്യമില്ല. എന്നാല്‍ സോണിയഗാന്ധി എടുത്ത തീരുമാനമായതിനാല്‍ തല്‍ക്കാലം ഒന്നും മിണ്ടുന്നില്ല ഇക്കൂട്ടര്‍.എന്നാല്‍ പ്രശാന്തിന്റെ വരവുറപ്പിച്ചവര്‍ തന്നെ ഇപ്പോള്‍ സംശയത്തിലാണ്.

അദ്ദേഹം വരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലാകെ സംശയമാണ്. പ്രശാന്തും മറ്റ് പാര്‍ട്ടികളുമായുള്ള ബന്ധമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയപ്രശ്‌നമായി മാറിയിരിക്കുന്നത്.പക്ഷേ 2024ല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ പ്രശാന്തിനെ ആവശ്യവുമാണ്. കൂടെ നിര്‍ത്താതെ മറ്റ് മാര്‍ഗമില്ലെന്ന് കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും നന്നായിട്ടറിയാം. അതുകൊണ്ട് എല്ലാ നേതാക്കളെയും ഒന്നിപ്പിച്ച്, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് രാഹുലും സോണിയയും.തിങ്കളാഴ്ച്ച കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അമ്പരന്ന് നില്‍ക്കുകയാണ്.

പ്രധാന കാരണം തെലങ്കാന രാഷ്ട്രീയ സമിതിയുമായി പ്രശാന്തിന്റെ ഐപാക്ക് കരാറുണ്ടാക്കിയതാണ്. ഇല്ലെങ്കില്‍ ഇന്ന് തന്നെ കോണ്‍ഗ്രസില്‍ പ്രശാന്ത് എത്തുമായിരുന്നു. എതിരാളികളുമായി രാഷ്ട്രീയ കരാറുണ്ടാക്കുന്നത് കോണ്‍ഗ്രസിന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണ്. അതാണ് പ്രശാന്ത് തെറ്റിച്ചിരിക്കുന്നത്.അതുകൊണ്ട് പ്രശാന്തിനെ കൊണ്ടുവരുന്ന കാര്യം ഇനിയും നീളാനാണ് സാധ്യത. കെ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിന്റെ കടുത്ത എതിരാളിയാണ്.അതുകൊണ്ട് വിട്ടുവീഴ്ച്ചയ്ക്ക് സംസ്ഥാന നേതൃത്വം എന്തായാലും തയ്യാറാവില്ല. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവില്‍ പ്രധാന നിര്‍ദേശം മറ്റ് പാര്‍ട്ടികളുമായി ബന്ധപ്പെടരുതെന്നായിരുന്നു.

ഇത് തെറ്റിച്ചാണ് ഐപാക്ക്മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നിരിക്കുന്നത്. ഒന്നുകില്‍ ഐപാക്കുമായി അകലം പാലിക്കാന്‍ പ്രശാന്ത് തയ്യാറാവേണ്ടി വരും.താനിപ്പോള്‍ ഐപാക്കിന്റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ പ്രശാന്ത് വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാ തീരുമാനങ്ങളും പ്രശാന്ത് വഴിയാണ് ഇപ്പോഴും എടുക്കുന്നതെന്നാണ് സൂചന. ഇതാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കുന്നത്. അതേസമയം ദേശീയ തലത്തില്‍ കെസിആറുമായി അടക്കം കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കേണ്ടി വരും. അതുകൊണ്ട് തര്‍ക്കം വിശാല അര്‍ത്ഥത്തിലുള്ള കോണ്‍ഗ്രസിന്റെ പ്ലാനിനെ തകര്‍ക്കുമെന്ന് ഉറപ്പാണ്. പ്രശാന്തിന്റെ വരവില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്.

പാര്‍ട്ടി താഴോട്ട് പോവുന്നത് കൊണ്ട് പ്രശാന്തിനെ കൊണ്ടുവന്നാല്‍ മാത്രമേ രക്ഷപ്പെടൂ എന്ന നിലപാടിലാണ് സീനിയര്‍ നേതാക്കള്‍. പ്രിയങ്ക ഗാന്ധി, അംബികാ സോണി എന്നിവര്‍ പ്രശാന്ത് വരുന്നതിനോട് പൂര്‍ണ യോജിപ്പുള്ളവരാണ്. ദിഗ് വിജയ് സിംഗ്,മുകുള്‍ വാസ്‌നിക്ക്, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേശ് എന്നിവര്‍ താല്‍പര്യമുണ്ടെന്നും ഇല്ലെന്നുമുള്ള നിലപാടിലാണ്. അതേസമയം കെസി വേണുഗോപാല്‍, എകെ ആന്റണി, എന്നിവര്‍ പ്രശാന്തിന്റെ നല്ല വശങ്ങളും നെഗറ്റീവ് വശങ്ങളും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ വ്യക്തിപരമായ നിലപാട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. പ്രശാന്തിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിലെ പ്രധാന പ്രശ്‌നം വിശ്വാസ്യത കുറവാണ്. മറ്റ് പാര്‍ട്ടികളുമായി സഹകരിക്കുന്ന പ്രശാന്തിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് ചോദ്യം.

അതേസമയം കോണ്‍ഗ്രസ് രണ്ട് തട്ടിലായത് പ്രശാന്തിന് കൂടുതല്‍ ഗുണം ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം പ്രശാന്തിന് നല്‍കാന്‍ രാഹുലും സോണിയയും തയ്യാറാവും. അതിന് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയുമുണ്ടാവും.. എന്നാല്‍ പ്രശാന്ത് മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചില എതിര്‍പ്പുകള്‍ കോണ്‍ഗ്രസിലുണ്ട്. പ്രശാന്തിന്റെ മറ്റ് താല്‍പര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ന്ന് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ജി23 പ്രശാന്ത് വേണ്ടെന്ന നിലപാട് അറിയിച്ച് കഴിഞ്ഞു.

എന്നാല്‍ ശശി തരൂരിനെ പോലുള്ളവര്‍ എതിര്‍പ്പറിയിച്ചിട്ടില്ല. പ്രശാന്ത് നേരത്തെ മമത ബാനര്‍ജിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു. അതേസമയം തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉപദേഷ്ടാവായിരുന്നു പ്രശാന്ത്. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിന്റെ എതിരാളികളായിരുന്നു. എന്നാല്‍ ബംഗാളിലും ആന്ധ്രപ്രദേശിലും ഒരുപോലെ കോണ്‍ഗ്രസ് വട്ടപൂജ്യമായി. പ്രശാന്തിന്റെ പ്ലാന്‍ ഇതിനോടകം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോര്‍ന്നിരിക്കുകയാണ്.

Eng­lish Summary:A group of lead­ers with doubts about the arrival of Prashant Kishore

You may also like thsi video:

Exit mobile version