വനിതാകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് അൽ സഹാ അൽ ഷിഫാ ഹോസ്പിറ്റൽ ഷാർജയുമായി സഹകരിച്ച് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് പൂജ വിജയകുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. പങ്കെടുത്ത മുഴുവൻ വനിതകൾക്കും പ്രാഥമിക ബ്രസ്റ്റ് ചെക്കപ്പും അബ്‌ഡോമിനൽ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തി. വനിതാകലാസാഹിതി ഭാരവാഹികളായ ഷിഫി മാത്യു, ജൂബി രഞ്ജിത്ത്, രത്ന ഉണ്ണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

