Site icon Janayugom Online

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണ്; ചീഫ് ജസ്റ്റിസ് എൻ വി രമണ

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തെ ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ അടക്കം നിയമിക്കുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രനിയമമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. 

ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ 106 പേരുകളാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്‌. മേയ് മാസം മുതലാണ് നിയമനം. അതിൽ ചില പേരുകളിൽ കേന്ദ്രം തീരുമാനമെടുത്തു. ബാക്കിയുള്ളവരുടെ നിയമനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു അറിയിച്ചത്. ഡല്‍ഹിയില്‍ നാഷണൽ ലീഗൽ സർവീസ് അതോറിറ്റി സമർപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:A healthy democ­ra­cy requires an active judi­cia­ry; Chief Jus­tice NV Ramana
You may also like this video

Exit mobile version