Site iconSite icon Janayugom Online

സുരക്ഷാ ഭീഷണി: പ്രതിരോധ മേഖലയില്‍ കറങ്ങിനടന്ന കോഴിയെ അറസ്റ്റ് ചെയ്തു

henhen

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ മേഖലയ്ക്ക് ചുറ്റും കറങ്ങിനടന്ന കോഴിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനത്തിന് സമീപം റോഡ് ക്രോസ് ചെയ്യുന്നതിടെയാണ് കോഴി പ്രാദേശിക മൃഗക്ഷേമ സംഘടനയുടെ അറസ്റ്റിലാകുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കോഴിയെ കണ്ടെത്തിയ പ്രദേശത്തെക്കുറിച്ച് പ്രതിരോധ വകുപ്പ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. എങ്ങനെയാണ് കോഴി പെന്റഗണ്‍ വരെ എത്തിയതെന്നതില്‍ വ്യക്തതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ അധികൃതര്‍ കോഴിയ്ക്ക് ഹെന്നി പെന്നി എന്ന പേരും നല്‍കി. ചാരപ്പണിയ്ക്കായി ആരെങ്കിലും എത്തിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വിർജീനിയയിൽ ഫാം ഉള്ള ഒരു സ്റ്റാഫ് അംഗം ഹെന്നി പെന്നിയെ ദത്തെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Secu­ri­ty threat: A hen roam­ing in the defense area was arrested

You may like this video also

Exit mobile version