Site icon Janayugom Online

അതിര്‍ത്തിയില്‍ സംഘര്‍ഷം; സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച

പാകിസ്താനും ചൈനയും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സെനിക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച നടക്കും. വടക്കന്‍ അതിര്‍ത്തികളിലെ ഇപ്പോഴത്തെ സ്ഥിതിഗതികളും ഭീകര സംഘടനകളെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആര്‍മി കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും ചര്‍ച്ചയാവും.

നിയന്ത്രണ രേഖയിലുടനീളമുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം വളരെ കര്‍ശനമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെയും കശ്മീര്‍ താഴ്‌വരയ്‌ക്കുള്ളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതിനെതിരെയും ശക്തമായി നടപടികള്‍ കൈകൊള്ളാനാണ് ഉന്നതതലയോഗം എന്നാണ് റിപ്പോര്‍ട്ട്.
eng­lish summary;A high-lev­el meet­ing of mil­i­tary offi­cials is sched­uled for Monday
You may also like this video;

Exit mobile version