Site iconSite icon Janayugom Online

20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്; ചോറ്റാനിക്കരയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വാര്‍ഡ് മെമ്പര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടി കണ്ടത്തിയത്. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് അറിയിച്ചു. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഇരുപത് വര്‍ഷമായി വീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തി.

Exit mobile version