ക്ഷേത്ര മുറ്റം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം.
പരിക്കേറ്റ ശാന്തയെ പെട്ടെന്ന്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

