Site iconSite icon Janayugom Online

കാൻസർ ബാധിച്ച വീട്ടമ്മയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല; യുവതിക്ക് ദാരുണാന്ത്യം, അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരേ പരാതി

കുറ്റ്യാടിയില്‍ കാൻസർ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതിയുമായി കുടുംബം രം​ഗത്ത്. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരിയായ ചികിത്സ നൽകാതെ ഹാജറയെ മരണത്തിലേക്ക് തള്ളിവിട്ടത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിൽ നിന്ന് നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി യുവതിയുടെ ആഹാരം ഇത് മാത്രമാണ്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഹാജറയെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കി. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

തിരൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഫോണ്‍ സന്ദേശങ്ങളിലെല്ലാം ആധുനിക ചികിത്സാ രീതിയെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വടകര എംപി ഷാഫി പറമ്പിലിന് പരാതി നനല്‍കിയിരിക്കുകയാണ്. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാൻ ബന്ധുക്കൾ ശ്രമം നടത്തുകയാണ്.

Exit mobile version