Site icon Janayugom Online

മൂര്‍ബന്ദ് മലയില്‍ ആട് മേയ്ക്കാന്‍ പോയ വീട്ടമ്മയെ കടുവ കടിച്ചുകൊന്നു

മൂര്‍ബന്ദ് മലയില്‍ ആട് മേയ്ക്കാന്‍ പോയ വീട്ടമ്മയെ കടുവ കടിച്ചുകൊന്നു.മാൾഡ ഗ്രാമത്തിൽ നിന്നുള്ള ചിക്കി (48) യാണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകീട്ടാണ്‌ ചിക്കിയെ കടുവ ആക്രമിച്ചത്‌. ഞായറാഴ്‌ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചിക്കിയുടെ ഒപ്പം ആടുമേയ്‌ക്കാൻ പോയവരാണ്‌ കടുവ ആക്രമിച്ച വിവരം ഗ്രാമത്തിൽ അറിയിക്കുന്നത്‌.

തുടർന്ന്‌ നോർത്ത്‌ ബംഗളൂരു ഫോറസ്‌റ്റ്‌ വകുപ്പ്‌ പ്രദേശത്ത്‌ പരിശോധന നടത്തി. ഇരുട്ടായതോടെ അവസാനിപ്പിച്ച തെരച്ചിൽ ഞായറാഴ്‌ച രാവിലെ പുനരാരംഭിച്ചു. ഫോറസ്‌റ്റ്‌ വാച്ച്‌ ടവറിന്‌ സമീപത്ത്‌ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.ഏതാനും മാസങ്ങളായി നോർത്ത്‌ ബംഗളൂരുവിൽ പലയിടത്തും കടുവയുടെ ആക്രമണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഹല്ലാരെ ഗ്രാമത്തിൽ ജനുവരി അഞ്ചിന്‌ ഉണ്ടായ ആക്രമണത്തിൽ കാലിമേയ്‌ക്കാൻ പോയ സ്‌ത്രീയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ബന്ദിപ്പൂരിന്‌ സമീപത്തെ ഹെഡിയാളയിലും കടുവ ആക്രമണം റിപ്പോർട്ട്‌ ചെയ്‌തിരുന്നു

Eng­lish Summary:
A house­wife was bit­ten and killed by a tiger while she was graz­ing goats on Moor­band hill

You may also like this video:

Exit mobile version