ആലപ്പുഴയിൽ മുഖംമൂടി ആക്രമണത്തിന് വിധേയനായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം നടത്തിയത് . കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്.