Site iconSite icon Janayugom Online

പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് വീണ വീട്ടമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.
മകന്റെ മൂന്ന് വയസുള്ള മകൻ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. 

ശബ്ദം കേട്ട പരിസരവാസികളാണ് കിണറ്റിൽ പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. നരിക്കുനിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് റംലയുടെ മൃതദേഹം പുറത്തെടുത്തത്. മയ്യിത്ത് നമസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച കിഴക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Eng­lish Sum­ma­ry: A house­wife who jumped into a well to save her grand­son died

You may like this video also

Exit mobile version