ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക ശക്തിയിലെ ഏറ്റവും നിർണ്ണായക വ്യക്തിത്വങ്ങളിലൊരാളായ പക്പൂർ, മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്നാണ് ഈ പദവിയിലെത്തിയത്. വെറും 260 ദിവസത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയുമായ അമീർ ഹതാമിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും, അദ്ദേഹം സുരക്ഷിതനാണെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
ഇറാൻ സൈന്യത്തിന് വൻ തിരിച്ചടി; ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടു

