Site icon Janayugom Online

താനെയിലെ ഫാക്ടറിയില്‍ വന്‍ സ്ഫോടനം;ജോലിക്കുകയറിയ നിരവധി പേര്‍ അകത്തുകുടുങ്ങിയതായി സംശയം

താനെയിലെ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ജോലിക്കുകയറിയ നിരവധി പേര്‍ അകത്ത് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. താനെയിലെ ഡോംബിവാലിയിലാണ് ഉഗ്രസ്ഫോടനമുണ്ടായത്. കെമിക്കല്‍ ഫാക്ടറിയിലെ ബോയിലറില്‍ തീ പടരുകയായിരുന്നു. എംഐഡിസി ഫേസ് 2 വിഭാഗത്തിലുണ്ടായിരുന്ന ബോയിലര്‍ ഉടന്‍ പൊട്ടിത്തെറിച്ചു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു മൂന്ന് പൊട്ടിത്തെറികൾ കമ്പനിക്കകത്ത് നിന്നും കേട്ടതായി കണ്ടുനിന്നവർ പറഞ്ഞു.

30 പേരെ ഇതുവരെ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതായും പ്രദശവാസികൾ പറഞ്ഞു. 10 ഫയർ എഞ്ചിനുകളും കൂടെ ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. 3 മണിക്കുറോളം അധ്വാനിച്ചാൽ മാത്രമെ തീ കെടുത്താനാകുവെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.കൂടുതൽ പേരെ രക്ഷിക്കുന്നതിനായി തയ്യാറെടുക്കുകയാണ്.

രാവിലെ ജോലിക്ക് കയറിയ തൊഴിലാളികൾ പൊട്ടിത്തെറി നടക്കുമ്പോൾ കമ്പനിക്കകത്തുണ്ടായിരുന്നു തൊട്ടടുത്ത വീടുകളിലെ ജനാലകളും സംഭവത്തിൽ തകർന്നു. രണ്ട് കെട്ടിടങ്ങളിലേക്കും കാർ ഷോറൂമിലേക്കും തീ പടർന്നു

Eng­lish Summary:
A huge explo­sion in a fac­to­ry in Thane; many work­ers are sus­pect­ed to have been trapped inside

You may also like this video:

Exit mobile version