Site iconSite icon Janayugom Online

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം.മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 

തീമീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version