വടകര താലൂക്ക് ഓഫീസിൽ വൻ തീപിടിത്തം. കെട്ടിടം മുഴുവൻ തീ പടർന്നതായാണ് റിപ്പോര്‍ട്ട്. ഓഫീസ് രേഖകൾ പൂർണമായും കത്തി നശിച്ചു. വടകര ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തലശേരി, പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്തുള്ള ട്രഷറി കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
english summary; A huge fire broke out in the vadakara Taluk office
you may also like this video;