Site icon Janayugom Online

അര്‍ജന്റീന- മെക്സിക്കോ മത്സരത്തിന് മുന്നോടിയായി ലോകകപ്പ് വേദിക്ക് സമീപം വന്‍ തീപിടിത്തം

qatar

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന- മെക്സികോ മത്സരത്തിന് മുന്നോടിയായി വേദിക്ക് സമീപം വന്‍ തീപിടിത്തം. ഖത്തറിലെ ലോകകപ്പ് നഗരമായ ലുസൈലിലാണ് തീപിടിത്തമുണ്ടായത്. ലോകകപ്പിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഖെതൈഫാൻ ദ്വീപിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഖത്തര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 

Eng­lish Sum­ma­ry: A huge fire broke out near the World Cup venue ahead of the Argenti­na-Mex­i­co match

You may also like this video

Exit mobile version