സമാധാനസന്ദേശമുൾക്കൊള്ളുന്ന വാക്യങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്ത് സ്കൂൾ മുറ്റത്ത്കൂറ്റൻ നക്ഷത്രം ഉയർത്തി. ചേർത്തല ബിഷപ്പ്മൂർ വിദ്യാപീഠം സ്കൂളിലാണ് 40 അടി ഉയരമുള്ള നക്ഷത്രമുയർത്തിയത്.
രാത്രികാലങ്ങളില്‍ ആധുനിക ലൈറ്റ് സംവിധാനത്തിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രം കൗതുക കാഴ്ചയാണ്. ദേശീയ പാതയ്ക്ക് സമീപത്തുള്ള സ്കൂളിലെ കൂറ്റൻ നക്ഷത്രം കാണാനും ഫോട്ടോ എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്.