ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ വിപിൻ ദാസാണ് (37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിൻ.
വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം.
english summary; A jawan shot himself while on election duty
you may also like this video;