ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വയനാട്ടില്‍ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പോളിന്റെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ല. എന്നാല്‍ കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരും. മന്ത്രിതല സംഘം വയനാട് സന്ദര്‍ശിക്കും. ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രിവ്യക്തമാക്കി. അതേസമയം ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാന്‍ തന്നെയാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
English Summary: A.K Saseendran react wild elephant attack
You may also like this video