നിയമസഭ തെരഞ്ഞെടുപ്പിൽ താൻ എലത്തൂരിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ദേശീയ നേതൃത്വമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രൻ ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. എ കെ ശശീന്ദ്രൻ മാറിനിൽക്കണമെന്ന് കഴിഞ്ഞ ദിവസം എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇപ്പോൾ ഇത് ചർച്ച ചെയ്യുന്നത് പൊതുവേ അനവസരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രൻ മാറിനിൽക്കട്ടെയെന്ന എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയും രംഗത്തെത്തി. ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎൽഎയും തുടർച്ചയായി 10 വർഷം മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഇനി മാറി നിൽക്കട്ടേയെന്നാണ് എൻസിപിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം.
പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

