ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ കിന്റര്‍ ഗാര്‍ട്ടനുനേരെ കത്തിയാക്രമണം. ഇന്നലെ രാവിലെ ഏഴരയോടെ ലിയാന്‍ജിയാങ്ങില്‍ ഒരു കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും അധ്യാപികയും രണ്ട് രക്ഷിതാക്കളുമാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തഞ്ചുകാരനായ വൂ എന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചൈനീസ് പൊലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണവും വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.
English Summary: A knife attack on a kindergarten in China: three children and six people were killed
You may also like this video