ദേശീയപാതയിൽ തുമ്പോളിയിൽ കെ എസ് ആർ ടി സി ലോഫ്ലോർ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ആലപ്പുഴ ഇരവുകാട് സ്വദേശി ശശിധരപ്പണിക്കരാണ് (65) മരിച്ചത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് അപകടം. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

