Site iconSite icon Janayugom Online

വിഎസ് കേരള പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്; പ്രധാനമന്ത്രി നരേന്ദ്ര മോഡി

കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. വി എസ് തന്റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമർപ്പിച്ച വ്യക്തിയായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തങ്ങൾ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ വി എസുമായി നടത്തിയ ആശയവിനിമയങ്ങൾ ഓർക്കുന്നുവെന്നും മോഡി തന്റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.

“മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമർപ്പിച്ചു. ഞങ്ങൾ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ ഞാൻ ഓർക്കുന്നു. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Exit mobile version