വയനാട് മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലിയിറങ്ങി. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. ടൗണിനോട് ചേര്‍ന്ന പ്രദേശമാണിത്. അതേസമയം തമിഴ്‌നാട് പന്തല്ലൂരില്‍ മൂന്നു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്. വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി, വെറ്ററിനറി സംഘമാണ് പുലിയെ മയക്കുവെടി വെച്ചത്. പുലിയെ മുതുമല കടുവാ സങ്കേതത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
English Summary;A leopard in a tea garden in Meppadi Kadur, Wayanad
You may also like this video