Site iconSite icon Janayugom Online

റാന്നി മന്ദമരുതി ആശുപത്രി ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു; ആളപായമില്ല

പുനലൂർ‑മൂവാറ്റുപുഴ റോഡിൽ റാന്നി മന്ദമരുതി ആശുപത്രി ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച ഉച്ച 1.30ഓടെയാണ് അപകടം. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി തിരികെ വരികയായിരുന്നു കാറിലുണ്ടായിരുന്നവർ. അപകടത്തിൽ കാറിൻ്റെ മുൻവശം പാടെ തകർന്നു. ഇപ്പോൾ ഈ ഭാഗത്ത് അടിക്കടി അപകടമുണ്ടാകുന്നുണ്ട്. അമിത വേഗതയും ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതുമാണ് പലപ്പോഴും അപകടകാരണമാകുന്നത്.

Exit mobile version