Site iconSite icon Janayugom Online

ഇറാനിലെ ജനകീയ പ്രക്ഷോഭത്തില്‍ ലോസ് ആഞ്ചലസിൽ നടത്തിയ ഐക്യദാർഢ്യമാർച്ചില്‍ ലോറി ഓടിച്ചുകയറ്റി; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

ലോസ് ആഞ്ചലസിൽ ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് നടത്തിയ മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ ശുശ്രൂഷിക്കാൻ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ട്രക്ക് പ്രതിഷേധക്കാർ വളയുന്നതും ഡ്രൈവർക്കെതിരെ പ്രതിഷേധിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ഡ്രൈവറെ പൊലീസ് പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാർച്ചിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന സംശയത്തിലാണ് പൊലീസ്. ലോസ് ആഞ്ചലസിൽ നൂറുകണക്കിനാളുകളാണ് ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിക്കാൻ അണിനിരന്നത്. 2022 ന് ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭം ഖമനേയി ഭരണകൂടത്തെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം മുന്നോട്ട് പോകുന്നത്. നിലവില്‍ രാജ്യത്ത് 530 പേർ കൊല്ലപ്പെട്ടതായിയാണ് റിപ്പോര്‍ട്ട്. 10600 ഓളം പേരെ ഭരണകൂടം കസ്റ്റഡിയിലെടുത്തു. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. 

Exit mobile version