Site iconSite icon Janayugom Online

രണ്ട് പതിറ്റാണ്ടിലെ അധ്യാപനത്തിലെ സ്നേഹസാന്നിധ്യം; കുവൈത്ത് കാർമൽ സ്കൂളിന് വേദനയായി ആൻസി ടീച്ചറുടെ വിയോഗം

കുവൈത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാർമൽ സ്കൂളിലെ അധ്യാപിക ആൻസി ട്രാവസോ അന്തരിച്ചു. ദീർഘകാലമായി കുവൈത്തിലെ വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്ന അവർ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായിരുന്നു.
ഗോവ സ്വദേശിനിയായ ടീച്ചർ ആൻസിയുടെ നിര്യാണത്തിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധമുള്ള ഒരു അധ്യാപികയെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് സ്കൂൾ അധികൃതർ അനുസ്മരിച്ചു.

ഭർത്താവ് ഫെലിഷ്യോ അന്ജെലോ ട്രാവസോ, അലൻ സെബി ട്രാവസോ ഏക മകനുമാണ് . സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30നു മണിക്ക് ഗോവയിൽ സെൻറ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും.
ആദരസൂചകമായി കാർമ്മൽ സ്കൂളിന് ഇന്ന് അവധി നൽകി.

Exit mobile version