Site icon Janayugom Online

തൃശൂരില്‍ 14കാരനെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍

തൃശൂരില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍. കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫി(52) യാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അന്തിക്കാട് മുസ്‍ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് ഇയാള്‍. മതപഠനത്തിനെത്തിയ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

സംഭവത്തില്‍ ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്.

Eng­lish Summary:A madrasah teacher who molest­ed a 14-year-old boy was arrested
You may also like this video

Exit mobile version