Site iconSite icon Janayugom Online

പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ് ശിക്ഷ

പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 32 വര്‍ഷം തടവ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് മലപ്പറം പുലാമന്തോള്‍ സ്വദേശിയായ ഉമ്മര്‍ ഫാറുഖിനെ (43) ശിക്ഷിച്ചത്,32 വര്‍ഷം തടവിനെ കൂടാതെ പ്രതി 60,000 രൂപ പിഴയുമടക്കണം.

പിഴ സംഖ്യ ഇരക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.2017 മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് പുലാമന്തോളിലെ ഒരു മദ്രസയില്‍വെച്ച് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സിഐ ബിനു ടി എസ് ന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ഐപിസി,പോക്‌സോ,ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എല്ലാ വകുപ്പുകളിലുള്ള കുറ്റങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ സപ്ന പി. പരമേശ്വരനാണ് ഹാജരായത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Eng­lish Summary:
A madrasah teacher who sex­u­al­ly assault­ed a 13-year-old boy was sen­tenced to 32 years in prison

You may also like this video:

Exit mobile version