Site iconSite icon Janayugom Online

അച്ഛന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി സൈനികന്‍ ഹൃദയാഘാതംമൂലം മരിച്ചു

jawanjawan

അച്ഛന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട സൈനികന്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിയായ സുരേന്ദ്രനാണ് മരിച്ചത്. ജമ്മു കാശ്മീർ ലേ ലഡാക്കിലെ വിമാനത്താവളത്തിൽവച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. കണ്ണൂർ കീഴുന്നപ്പാറയിലാണ്സുരേന്ദ്രന്റെ വീട്. പിതാവ് പി വി ഭാസ്കരൻ, കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ആർമിയിൽ സുബേദാറാണ് സുരേന്ദ്രന്‍. മൃതദേഹം നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കാടാച്ചിറ മാളികപ്പറമ്പ് ശ്മശാനത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

Eng­lish Sum­ma­ry: A Malay­alee sol­dier who left for home after learn­ing of his father’s death died of a heart attack

You may like this video also

Exit mobile version