Site iconSite icon Janayugom Online

തായ്‌ലാഡിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റ് മരിച്ചു

തായ്‌ലാഡിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ വട്ടപ്പറമ്പൻ വീട്ടീൽ വർഗ്ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വെടിയേറ്റത്.

വിനോദ സഞ്ചാരത്തിനിടെ വർഗ്ഗീസിന് നേർക്ക് മോഷണശ്രമം നടന്നു. ഇതിന് ചെറുത്ത് തോൽപ്പിക്കാൻ ശ്രമിച്ച വർഗ്ലിസിനു നേരെയാണ് മോഷ്ടാക്കൾ വെടിയുണ്ടയുതിർത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്‌ലാഡ് പൊലീസ് അറസ്റ്റു ചെയ്തു. ഇന്ത്യൻ എംബസി പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വർഗ്ഗിസും ഭാര്യയും രണ്ട് പെൺ മക്കളും വർഷങ്ങളായി മുബൈയിലാണ് താമസം.

Eng­lish Summary:A Malay­ali who went on a tour to Thai­land was shot dead
You may also like this video

Exit mobile version