Site iconSite icon Janayugom Online

മലയാളി യുവാവ് ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം വര്‍ക്കല സ്വദേശി ജിദ്ദയില്‍ കുഴഞ്ഞ് വീണുമരിച്ചു. ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ഉടൻ കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അബ്ഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.

14 വര്‍ഷമായി സൗദിയിൽ പ്രവാസിയായിരുന്നു ദില്‍ധാര്‍ . പിതാവ്: ഖമറുദ്ധീൻ, മാതാവ്: ജമീല ബീവി, ഭാര്യ: ഖദീജ, മക്കൾ: മുഹമ്മദ് ദിൽഹാൻ, ദിൽഷ ഫാത്തിമ, ദിൽന ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സുഹൃത്തുക്കളും കെഎംസിസി വെല്‍ഫെയര്‍ വിങ് അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.

Exit mobile version