Site iconSite icon Janayugom Online

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആൻറണി (39) ആണ് മരിച്ചത്. മൃതദേഹം കാറിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 5 മുതൽ ഫിന്റോയെ കാണാതായിരുന്നു. ജിപിഎസ് സംവിധാനമുള്ള വാഹനം ഉൾപ്പെടെയാണ് കാണാതായിരുന്നു. 

ഫിന്റോ കാനഡയിൽ 12 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും കാനഡയിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ഫിൻറോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Exit mobile version