Site iconSite icon Janayugom Online

രേഖകളില്ലാതെ കടത്തുകയായിരുന്ന 1.17കോടി രൂപയുമായി ഒരാള്‍ അറസ്റ്റില്‍

ബേക്കല്‍, തൃക്കണ്ണാട്ട് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനേഴര ലക്ഷം രൂപയുമായി അറസ്റ്റിലായത് മേല്‍പ്പറമ്പ് സ്വദേശി. ലിയ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (46) ചൊവ്വാഴ്ച രാവിലെയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. പാലക്കുന്ന് ഭാഗത്തു നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. രഹസ്യ അറകള്‍ ഉണ്ടാക്കി അതിനകത്താണ് പണം സൂക്ഷിച്ചിരുന്നത്.

ജില്ലാ പൊലീസ് മേധാവി ബി വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ ഡിവൈഎസ് പി വി വി മനോജ്, എസ്എച്ച്ഒ അപര്‍ണ്ണ, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍, പ്രൊബേഷണറി എസ്‌ഐമാരായ മനുകൃഷ്ണന്‍, അഖില്‍, എസ്‌ഐമാരായ സുഭാഷ്, ബാലചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, തീര്‍ത്ഥന്‍, ഡ്രൈവര്‍ സജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചാണ് കുഴല്‍പ്പണം പിടികൂടിയത്.

Exit mobile version