Site iconSite icon Janayugom Online

പഞ്ചാബിൽ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിൽ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നോക്കി നിൽക്കെയാണ് വെടിവെപ്പുണ്ടായത്.

ഭൂമിയിടപാടിലെ തർക്കമാണ് വെടിവപ്പിൽ കലാശിച്ചത്. ഗുരുപ്രതാപ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. എഎപി കൗൺസിലർ ദൽബീർ കൗറിന്റ മകൻ ചരൺ ദീപ് സിങ് ബാബയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ഈയടുത്താണ് കൗൺസിലറായ ദൽബീർ കൗർ കോൺഗ്രസ് വിട്ട് ആംആദ്മിപാർട്ടിയിൽ ചേർന്നത്.

Eng­lish sum­ma­ry; a man was killed in AAP lead­er’s son shot

You may also like this video;

Exit mobile version